KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്കായി ജീവിതം സമർപ്പിച്ചവരുടെ കൂട്ടായ്മയായ അഭയത്തിൻ്റെ 27-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു 

.
ചേമഞ്ചേരി: ഭിന്നശേഷിക്കാർക്കായി ജീവിതം സമർപ്പിച്ചവരുടെ കൂട്ടായ്മയായ അഭയത്തിന്റെ 27-ാം വാർഷികാഘോഷം സിനി ആർട്ടിസ്റ്റ് ശ്രീപാർവ്വതി ഉദ്ഘാടനം ചെയ്തു. അഭയം 27 വർഷം നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ ജീവിതം ഭിന്നശേഷിക്കാർക്ക് വേണ്ടി സമർപ്പിച്ചവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് നോക്കി കാണാൻ കഴിയുമെന്ന് കുമാരി ശ്രീപാർവ്വതി അഭിപ്രായപ്പെട്ടു.  ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നൂലലങ്കാര കലയിൽ കേരള ഫോക് ലോർ അക്കാദമിയുടെ പ്രഥമ അവാർഡ് ജേതാവ് ബാബു കൊളപ്പള്ളിയെ ആദരിച്ചു. എം.സി മമ്മദ് കോയ പൊന്നാട അണിയിച്ചു. ഡോക്ടർ എൻ.കെ. ഹമീദ് ഉപഹാര സമർപ്പണം നടത്തി. പിടിഎ വക ഉപഹാരം പ്രസിഡണ്ട് എ.പി അജിത സമർപ്പിച്ചു. എം.സി മമ്മദ് കോയ, മാടഞ്ചേരി സത്യനാഥൻ, ശശിധരൻ ചെറൂർ, കെ. ശ്രീനിവാസൻ, ഷബീർ എളവനക്കണ്ടി, പി.കെ. ബിത, ഹാരിസ് പറമ്പിൽ, ആലിക്കോയ ഹിദായത്ത്, സജീവ് കുമാർ കാഞ്ഞിരക്കണ്ടി, ഉണ്ണി തിയ്യക്കണ്ടി, രാജൻ സംസ്കൃതി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
Share news