KOYILANDY DIARY.COM

The Perfect News Portal

തണൽ കൊയിലാണ്ടി പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

.
കൊയിലാണ്ടി: തണൽ കൊയിലാണ്ടി പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തണൽ ഡയാലിസിസ് സെന്ററിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഓഫീസ്  അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. തണൽ കൊയിലാണ്ടിയിൽ വെച്ച് സംഘടിപ്പിക്കുന്ന സൗജന്യ ന്യൂറോ റിഹാബിലിറ്റേഷൻ ക്യാമ്പിന്റേയും തണൽ ചായയുടേയും ബ്രോഷറുകൾ എംഎൽഎ പ്രകാശനം ചെയ്തു. തണൽ കൊയിലാണ്ടി ചെയർമാൻ സിദ്ദീഖ് കൂട്ടുമുഖം അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ യു. കെ ചന്ദ്രൻ, മുൻസിപ്പൽ കൗൺസിലർമാരായ ശ്രീജാറാണി, കെ.എം. ഷെമിം, വി.എം ജസ്‌ലു, രമ്യ മനോജ്, ദിനേശൻ പെരുവട്ടൂർ, തസ്നിയ ടീച്ചർ, ഷാദിയ കൊല്ലം, അലി കൊയിലാണ്ടി, വ്യവസായ പ്രമുഖൻ തെനങ്കാലിൽ ഇസ്മായിൽ, വി.പി ഇബ്രാഹിം കുട്ടി, പി.കെ ശുഹൈബ്, അഹമ്മദ് ടോപ് ഫോം, എ. അസീസ്, സയ്യിദ് ജലീൽ മഷ്ഹൂർ എന്നിവർ സംസാരിച്ചു.
തണൽ കൊയിലാണ്ടി ജനറൽ സെക്രട്ടറി നൂറുദ്ദീൻ കൊയിലാണ്ടി സ്വാഗതവും ഹാരിഫ് സിഗ്സാക്ക് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!