അധ്യാപകലോകം ജില്ലാ ക്യാമ്പയിൻ ആരംഭിച്ചു

കോഴിക്കോട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുഖപത്രം അധ്യാപകലോകത്തിന്റെ ഈ വർഷത്തെ ജില്ലാ ക്യാമ്പയിൻ ആരംഭിച്ചു. ചെറുകാട് അവാർഡ് ജേതാവ് ഷീല ടോമിയിൽനിന്ന് കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എസ് സ്മിജ വരിസംഖ്യ ഏറ്റുവാങ്ങി. അധ്യാപകലോകത്തിന് നിലവിൽ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം വരിക്കാരുണ്ട്.

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണൻ, വി പി മനോജ്, ജില്ലാ സെക്രട്ടറി ആർ എം രാജൻ, ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ, ജില്ലാ ജോ. സെക്രട്ടറി പി ടി ഷാജി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി മനോജ് എന്നിവർ സംസാരിച്ചു.

