KOYILANDY DIARY.COM

The Perfect News Portal

അധ്യാപകർക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകും; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. കനകക്കുന്നിൽ നടക്കുന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദ ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ -അന്തർദേശീയ സമ്മേളനം (ഐസിജിഎഐഎഫ്ഇ 2.0) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിർമിതബുദ്ധി ജീവിതത്തിന്റെ ഭാ​ഗമായ കാലഘട്ടമാണിത്‌. വിദ്യാർത്ഥികളുടെ അഭിരുചി കൃ-ത്യമായി തിരിച്ചറിയാൻ കഴിയുന്ന അധ്യാപകരായി മാറാനുള്ള സാധ്യതയും നിർമിതബുദ്ധിയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 105 എൻജിനിയറിങ് കോളേജുകളിൽ നിർമിതബുദ്ധി കോഴ്സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും എഐ കോഴ്സുകൾ‌ ആരംഭിച്ചു.

 

തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിലും തൃശൂർ ​ഗവ. എൻജിനിയറിങ് കോളേജിലും നിർമിതബുദ്ധി അനുബന്ധ മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിച്ചുവെന്ന് മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ, പ്രോ​ഗ്രാം കൺവീനർ വി ജി രാജേഷ്, പ്രൊഫ. കണ്ണൻ എം മൗദ്​ഗല്യ, പ്രൊഫ. കെ വി എസ് ഹരി, ആൽഡ്രിൻ ജെൻസൺ എന്നിവർ സംസാരിച്ചു.

Advertisements

 

Share news