കേരളത്തിന് തമിഴ്നാടിന്റെ കൈത്താങ്ങ്; 5 കോടി അനുവദിച്ചു

ചെന്നൈ: വയനാട് ഉരുൾപൊട്ടലിൽ അടിയന്തിരമായി 5 കോടി ധനസഹായം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി കേരളത്തിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തേയും ഫയർ ആൻഡ് റസ്ക്യൂ ടീമിനേയും രക്ഷാപ്രവർത്തനത്തിനായി തമിഴ്നാട്ടിൽ നിന്നും അയക്കുമെന്നും സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും വയനാട്ടിലെ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും സ്റ്റാലിൻ പറഞ്ഞു.

