KOYILANDY DIARY

The Perfect News Portal

പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ഹൊസൂരില്‍ 2000 ഏക്കറിലാണ്. മൂന്നു കോടി യാത്രക്കാരെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള രീതിയിലാണ് പുതിയ വിമാനത്താവളത്തിന്റെ നിർമാണം.

Advertisements

 

നിര്‍ദ്ദിഷ്ട വിമാനത്താവളം വരുന്ന ഹൊസൂര്‍ ഐടി ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ വ്യവസായങ്ങളുടെ നാട് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വാഹന വ്യവസായത്തിന് പുറമേ ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികൾക്കെല്ലാം ഇവിടെ വ്യവസായ ശാഖകളുണ്ട്. പ്രധാന വ്യാവസായിക-സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ഹൊസൂരിൻ്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കാനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും വിമാനത്താവളം സഹായിക്കുമെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർപേഴ്‌സൺ ജെ. ജയരഞ്ജൻ പറഞ്ഞു.

 

ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഹൊസൂര്‍ സ്ഥിതി ചെയ്യുന്നത്. ഹൊസൂരിലും പരിസരത്തും നിരവധി നിര്‍മാണ, വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും കൂടുതല്‍ ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ”ഹൊസൂരിലെ പുതിയ വിമാനത്താവളത്തിൻ്റെ പ്രഖ്യാപനം ഈ മേഖലയുടെ ഒരു വലിയ മുന്നേറ്റമാണ്.

Advertisements

 

ഈ പദ്ധതി കണക്ടിവിറ്റി വളരെയധികം വർധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് ഹൊസൂരിന് മാത്രമല്ല, ധർമ്മപുരി, സേലം തുടങ്ങിയ അയൽജില്ലകൾക്കും പ്രയോജനം ചെയ്യും. കൂടാതെ ബെംഗളൂരുവിൻ്റെ വിവിധ ഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യും” തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജ വ്യക്തമാക്കി.