KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന് താലൂക്ക് വികസനസമിതി യോഗം

കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി നഗരസഭക്ക് കൈമാറണമെന്ന്  കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. 1998 മുതലാണ് 25 വര്‍ഷത്തേക്ക് മൈതാനം ജില്ലാ സ്പോട്സ് കൗണ്‍സിലിന് പാട്ടത്തിന് നല്‍കിയത്. പാട്ട കാലാവധി തീർന്ന സാഹചര്യത്തിൽ കായിക മേഖലയുടെ സമഗ്ര വികസനത്തിനും, മറ്റ് പദ്ധതി നടപ്പിലാക്കുന്നതിനും സ്റ്റേഡിയം കൊയിലാണ്ടി നഗരസഭക്ക് അനുവദിക്കണമെന്നുമാണ് യോഗത്തിൽ ആവശ്യം ഉയർന്നത്.
ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തില്‍ വനഭൂമിയോട് ചേര്‍ന്ന പ്രദ്ദേശങ്ങളില്‍ കര്‍ഷകരുടെ കൃഷിഭൂമിക്ക് ഭീഷണിയായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്നും യോഗത്തില്‍ ആവിശ്യമുയര്‍ന്നു. യോഗത്തില്‍ തഹസില്‍ദാര്‍ സി.പി മണി സ്വാഗതം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി അംഗം വി.പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് , മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍, സമിതി അംഗങ്ങള്‍ വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Share news