KOYILANDY DIARY.COM

The Perfect News Portal

തളിയിൽഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം നാന്ദകത്തിന് തെച്ചിപൂവ് കൊണ്ട് ഉണ്ടമാല കെട്ടി കൊണ്ടിരുന്ന തളിയിൽ ഗോവിന്ദ പിഷാരടിയുടെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്നധിച്ച് നടന്ന അനുസ്മരണ യോഗം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് അംഗം ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു. ശിവദാസൻ പനച്ചികുന്ന് ആദ്ധ്യക്ഷത വഹിച്ചു.
ബാലൻ പത്താലത്ത്, എ. ശ്രീകുമാരൻ നായർ, ഓട്ടൂർ ജയപ്രകാശ്, രാജീവൻ മഠത്തിൽ, ടി.ടി.നാരായണൻ , സുനിൽകുമാർ എടക്കണ്ടി, എം.ടി. ഷിനിൽകുമാർ, പി. രാജൻ, നാണോത്ത് ഗോപി, ദാസൻ ഊരാം കുന്നുമ്മൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നിർദ്ധന രോഗികൾക്ക് ഇരിങ്ങൽ അയ്യപ്പ ക്ഷേത്രം മേൽശാന്തി ഗിരീഷ് ശാന്തി ഏർപ്പെടുത്തിയ ചികിത്സാ ധനസഹായം വിതരണം ചെയ്തു.
Share news