KOYILANDY DIARY.COM

The Perfect News Portal

ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി SVAGHSS നടുവത്തൂർ ഗൈഡ്സ് യൂണിറ്റ്

നടുവത്തൂർ: ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് മത്സരത്തിൽ SVAGHSS നടുവത്തൂർ ഗൈഡ്സ് യൂണിറ്റ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ ടീച്ചറുടേയും, പ്രിൻസിപ്പൽ അമ്പിളി ടീച്ചറുടേയും, ഗൈഡ്സ് യൂണിറ്റ് ലീഡർ സൂര്യനന്ദ എസ് എസിൻ്റേയും നേതൃത്വത്തിൽ ലഹരി വിരുദ്ധ, പാലിയേറ്റീവ്, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനാണ്  അവാർഡ് ലഭിച്ചത്. ഇതിന് മുൻപും നിരവധി തവണ വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  ഒരു തവണ സംസ്ഥാനതല അവാർഡും  ലഭിച്ചിട്ടുണ്ട്.
Share news
error: Content is protected !!