KOYILANDY DIARY

The Perfect News Portal

കുറ്റ്യാടി വളയത്ത് ഭക്ഷ്യവിഷ ബാധയെന്ന് സംശയം; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് ജില്ലയിൽ വളയത്ത് ഭക്ഷ്യവിഷ ബാധയെന്ന് സംശയം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകൾ ദേവ തീർത്ഥയാണ് മരിച്ചത്. വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Advertisements

അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീർത്ഥ. ഛർദ്ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു. രോഗം മൂർജ്ജിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്ക് മാറ്റിയത്. ദേവതീർത്ഥയ്ക്ക് ഒരു സഹോദരിയാണുള്ളത്.