പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

കോഴിക്കോട് ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. ഫറോക്ക് സ്കൂൾ പരിസരത്ത് നിന്നാണ് പിടിയിലായത്. അസം സ്വദേശി പ്രസൻജിത്ത് ആണ് പൊലീസിൻ്റെ വ്യാപക തിരച്ചിലുകൾക്ക് ഒടുവിൽ പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയാണ് പ്രസൻജിത്ത്. ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

ബംഗളൂരിൽ നിന്ന് ചൊവാഴ്ചയാണ് പോക്സോ കേസ് പ്രതിയെ ഫറോക്ക് പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കാനിരിക്കെ രാത്രി ഏഴരയോടെയാണ് ഇയാൾ ചാടിപ്പോയത്. കൈവിലങ്ങുമായാണ് 21 വയസ് കാരനായ പ്രതി പൊലീസ് സ്റ്റേഷന് പുറകിലെ വഴിയിലൂടെ പുറത്ത് കടന്നത്. ഇയാളെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

