KOYILANDY DIARY.COM

The Perfect News Portal

പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദ് (23) നെയാണ് ടൌൺ പോലീസ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിന് പുറത്ത് ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് ടിക്കറ്റ് മെഷീൻ റീചാർജ് ചെയ്യുന്നതിന് നടന്നു പോകുകയായിരുന്ന കല്ലായി സ്വദേശി നൌഷാദിനെ തള്ളി താഴെയിട്ട് കയ്യിലുണ്ടായിരുന്ന 4500 രൂപ പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു.
തുടർന്ന് ടൌൺ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പോലീസ് പെട്ടെന്ന് തന്നെ പ്രതികളെ അന്വേഷിച്ചിറങ്ങുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരൻ പറഞ്ഞ അടയാള വിവരങ്ങളോട് കൂടിയ ആളെ സംശയ്സ്പദമായ രീതിയിൽ കാണുകയും, പോലീസ് വാഹനം നിർത്തുന്നത് കണ്ട് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടൌൺ പോലീസ് SI  ആഷ് ലി, CPO മാരായ രഞ്ജിത്ത്, അബ്ദുൾ എന്നിവർ ചേർന്ന് തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും, കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതിയുടെ പോക്കറ്റിൽ നിന്നും പരാതിക്കാരന്റെ നഷ്ടപ്പെട്ട 4500 രൂപ പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
Share news