KOYILANDY DIARY.COM

The Perfect News Portal

വിദേശത്തേക്ക് കടന്ന വധശ്രമക്കേസിലെ പ്രതി 7 വർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: മാരകായുധങ്ങളുമായി ആക്രമിച്ച് വിദേശത്തേക്ക് കടന്ന വധശ്രമക്കേസിലെ പ്രതി 7 വർഷത്തിന് ശേഷം പിടിയിൽ. കോഴിക്കോട് പറമ്പിൽ സ്വദേശി കല്ലിട്ടനടയിൽ കോലാട്ട് വീട്ടിൽ ഉനൈസ് (38) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. 2018 ജൂൺ 24ന് പറമ്പിൽ ബസാറിലെ ഗൾഫ് ബസാറിൽ ഉള്ള മദ്രസയിൽ പഠിപ്പിക്കേണ്ട സിലബസിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് പറമ്പിൽ സ്വദേശിയായ ഹസ്സനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് അറസ്റ്റ് ഭയന്ന് വിദേശത്തേക്ക് കടന്നു കളയുകയായിരുന്നു.
വിദേശത്തുള്ള പ്രതിക്കെതിരെ ചേവായൂർ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് പ്രകാരം കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും, ചേവായൂർ പോലീസ് സ്റ്റേഷൻ ഇൽസ്പെക്ടർ സജീവിന്റെ നിർദേശപ്രകാരം SI സജു, SCPO പ്രസാദ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
Share news