KOYILANDY DIARY.COM

The Perfect News Portal

വധശ്രമ കേസിലെ പിടികിട്ടാപ്പുള്ളി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ ബിജു (46)  എന്നയാളെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2014ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് ജില്ലാ ജയിലിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ തടവുകാരനായിരുന്ന പ്രതി സഹ തടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു.
.
.
ജാമ്യത്തിൽ ഇറങ്ങിയ പ്രതി നീണ്ട പത്തുവർഷം ഗോവയിലും കർണാടക ങ്കിലും  ഒളിവ് ജീവിതം നയിക്കുകയായിരുന്നു. ഇപ്പോൾ കർണാടക ഹുഗ്ലി യില്‍ വിവാഹം കഴിച്ച് അവിടെ കുടുംബസമേതം കഴിയുകയായിരുന്നു. നീണ്ട 23 വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടുപോയ പ്രതിയെക്കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കോ യാതൊരു അറിവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നാം തീയതി ഇയാൾ നാട്ടിലെത്തിയ രഹസ്യവിവരം ലഭിച്ചതിന്റെ തുടർന്ന് കസബ പോലീസ് പത്തനംതിട്ട ചിറ്റാറിൽ എത്തി ഇയാളുടെ സഹോദരിയുടെ വീട്ടിൽ വെച്ച് പിടികൂടുകയായിരുന്നു.
.
.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ല ജയിലിൽ റിമാൻഡ് ചെയ്തു. കസബ ഇൻസ്പെക്ടർ ഗോപകുമാർ ജി. യുടെ നേതൃത്വത്തിൽ എ.എസ്.ഐ. സജേഷ് കുമാർ പി, സീനിയർ സി പി ഓ മാരായ ബിനീഷ് പി.കെ, സുമിത്ത് ചാൾസ്, സി പി ഒ മുഹമ്മദ് സക്കറിയ എന്നിവരാടങ്ങിയ സംഘമാണ്പ്രതിയെ ‘അറസ്റ്റ് ചെയ്തത്.
Share news