വാഹനത്തിൽ നിന്നും മൊബൈൽ ഫോണും പണവും മോഷണം നടത്തുന്ന പ്രതി പിടിയിൽ

കോഴിക്കോട് : വാഹനത്തിൽ നിന്നും മൊബൈൽ ഫോണും പണവും അടങ്ങിയ പേഴ്സും മോഷണം നടത്തുന്ന പ്രതി പിടിയിൽ. ചെറുവറ്റ മണ്ണത്താം പൊയിൽ സ്വദേശി റസിയ നിവാസിൽ ഷമീൽ അലി (24) നെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൂഴിക്കൽ സ്കൂളിന് സമീപം റോഡിൽ വെച്ച് മിനി ട്രക്കിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മൂഴിക്കൽ സ്വദേശിയായ റെനീബ് മരുന്ന് കയറ്റുമ്പോൾ പ്രതി വണ്ടിയുടെ മുൻഭാഗം സീറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോണും പണം അടങ്ങിയ പേഴ്സും മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു.
.

.
മോഷണവുമായി ബന്ധപ്പെട്ട് ചേവായൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ സമീപ പ്രദേശങ്ങളിലെ നിരവധി CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും, പ്രതിയെപറ്റി മനസ്സിലാക്കുകയും ചെയ്തതോടെ ചെറുവറ്റ മണ്ണുത്താം പൊയിൽ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതിക്കെതിരെ കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, ചേവായൂർ, മാവൂർ പോലീസ് സ്റ്റേഷനുകളിലായി മോഷണം നടത്തിയതിനും അടിപിടിക്കും പൊതുജന ശല്യത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമായി അഞ്ചോളം കേസുകൾ നിലവിലുണ്ട്.
.

മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ്ൻ്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങളായ SCPO റഷീദ്, CPO വിഷ് ലാൽ വിശ്വനാദ്,ചോവായൂർ പോലീസ് സ്റ്റേഷൻ Sl മാരായ നിമിൻ കെ ദിവാകരൻ, അബ്ദുൾറഷീദ്, SCPO റിനേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
