യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിൽ

കോഴിക്കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയ അരക്കിണർ സ്വദേശ പിടിയിൽ. ചക്കേരിക്കാട്ട് പറമ്പ്, കുണ്ടുംപുറത്ത് വീട്ടിൽ ഷൈജ് (44) നെ യാണ് ടൗൺ പോലീസ് പിടി കൂടിയത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് നടന്ന് പോകുകയായിരുന്ന മായനാട് സ്വദേശിനിയായ യുവതിയോട് ദീവാർ ജംഗ്ഷ്‌നിൽ വെച്ച് ബൈക്കിൽ വന്ന പ്രതി എന്തോ പിറുപിറുത്ത് പോകുകയും, ബൈക്കിൽ വീണ്ടും പിൻതുടർന്ന് റെയിൽവെ ഓവർ ബ്രിഡ്ജിന് മുകളിൽ വെച്ച്, പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയും, അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്യുകയായിരുന്നു.
.

.
പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് ദീവാർ ജംഗഷനിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവെ വാഹനത്തിൻ്റെ നമ്പർ മനസ്സിലാകുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ടൌൺ പോലീസ് സ്റ്റേഷൻ SI ശ്രീഷിത, SCPO മാരായ റിജീഷ്, അനൂപ്, അഭിലാഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
