ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി ഉലക്ക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ചെമ്മേരി പുല്ലാളൂർ സ്വദേശി വിജയകുമാർ (50) നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മാർച്ച് 23.-ാം തിയ്യതി മുറിയനാലുള്ള കോടമ്പാട്ടിൽ സുരേഷിനെ സ്ഥല സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ഉലക്കകൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും കൊടുവാൾകൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ മുറിയനാലാണ് സംഭവം.
.
.

തുടർന്ന് കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ പ്രതി കുരിക്കത്തൂർ ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ SI നിതിൻ ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഈ കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
