കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതി പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ. ഒളവണ്ണ തൊണ്ടിലകടവ് സ്വദേശി പയ്യുന്നി വീട്ടിൽ അജ്നാസ് (26) നെ ആണ് ടൌൺ പോലീസ് പിടികൂടിയത്. 2020 ഓഗസ്റ്റ് മാസം കോഴിക്കോട് പാളയം റോഡിൽ ജംഗ്ഷന് സമീപം നിൽക്കുകയായിരുന്ന ആളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കൊണ്ടു പോയതിന് പ്രതി അറസ്റ്റിലാവുകയായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
