KOYILANDY DIARY.COM

The Perfect News Portal

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് കോടതി തള്ളിയത്. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഈ  ഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ ആവശ്യം തള്ളിയത്.

ലാഭവിഹിതത്തിൽ 40% നൽകാമെന്ന് പറഞ്ഞ് തന്റെ പക്കലിൽനിന്ന് ഏഴുകോടി രൂപ തട്ടിയെന്നാണ് പരാതിക്കാരനായ സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരെയാണ് കേസ്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ.

Advertisements
Share news