KOYILANDY DIARY.COM

The Perfect News Portal

സപ്ലൈകോയുടെ പുതിയ ശബരി ഉൽ‍പ്പന്നങ്ങൾ ഓണക്കാലത്ത് വിപണിയിലേക്ക്

കൊച്ചി: സപ്ലൈകോയുടെ ശബരി ബ്രാൻഡിലെ പുതിയ ഉൽ‍പ്പന്നങ്ങൾ ഓണക്കാലത്ത് ജനങ്ങളിലേക്ക് എത്തുന്നു. ചൊവ്വാഴ്ച എറണാകുളം ബോൾഗാട്ടി പാലസ് ലേക്സൈഡ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും. വ്യവസായ മന്ത്രി പി രാജീവ് ചടങ്ങിൽ അധ്യക്ഷനാവും.

പാലക്കാടൻ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്‌സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങൾ. പാലക്കാട്ടെ കർഷകരിൽനിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്നുള്ള പച്ചരിയിൽനിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയർന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്. പായസം മിക്‌സ് മിതമായ വിലയിൽ ഉയർന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും. ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ആദ്യ വിൽപ്പന നിർവഹിക്കും.  ചലച്ചിത്രതാരം റിമ കല്ലിങ്കൽ ആദ്യ വിൽപ്പന ഏറ്റുവാങ്ങും.

 

Share news