മണ്ണിൽ പൊന്നു വിളയിച്ച് സുഹറാബൻ
തിക്കോടി: തിക്കോടി പഞ്ചായത്ത് വെരിക്കോളി താഴ പ്രദേശത്തെ സുഹറാബൻ മഹസുറ കോട്ടേജ് നാലുവർഷത്തോളമായി നെൽ കൃഷിയിറക്കി പൊന്നു വിളയിക്കുകയാണ്. വെരിക്കോളിത്താഴ കേശവൻ, ആനന്ദൻ, സുഷമ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുമായി കൈകോർത്തുകൊണ്ടാണ് ഈ നേട്ടം കൊയ്തെടുത്തത്.

കൊയ്ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് അംഗം സുവീഷ് പള്ളിത്താഴ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ, അജയൻ നടുക്കണ്ടി, ജിജീഷ് എന്നിവർ പങ്കെടുത്തു. കൊയ്ത്തുൽസവത്തിന് സാക്ഷ്യം വഹിക്കാനായി തിക്കോടി മാപ്പിള എൽ .പി സ്കൂളിലെ വിദ്യാർത്ഥികളും ആഹ്ലാദത്തോടെ എത്തിച്ചേർന്നു.
