KOYILANDY DIARY

The Perfect News Portal

കുവൈത്ത് അഗ്നി ദുരന്തം: കുടുംബത്തിനു മതിയായ സഹായം നൽകണം

കാപ്പാട് : കുവൈത്ത് അഗ്നി ദുരന്തത്തിൽ മരണപെട്ട പ്രവാസി മലയാളികളുടെ കുടുംബത്തിനു കേന്ദ്ര സംസ്ഥാന സർക്കാറുകൾ നൽകിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നൽകണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി ആവശ്യപ്പെട്ടു. സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ദുരന്തം നടന്ന ഉടനെ കേന്ദ്ര സംസ്ഥാന സർക്കാർ തക്ക സമയത്തു ഇടപെട്ടതും 
മൃതദേഹം യുദ്ധകാല അടിസ്ഥാനത്തിൽ സ്വദേശത്തു എ ത്തിക്കുന്നതിനും പരിക്ക് പറ്റിയ വർക്ക് ഉയർന്ന ചികിത്സ നൽകുകയും ചെയ്ത കുവൈറ്റ് ഭരണാധികാരികൾ നടത്തിയ സേവനവും ശ്ലാഘ നീയമാണ് നമ്മെ വിട്ടു പിരിഞ്ഞവരെ അനുസ്മരിക്കുന്നതിനു സ്മരണാജ്ഞലി എന്ന പേരിൽ യത്തീംഖാനയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.
Advertisements
വാർഡ് കൺവീനർ മുനീർ കാപ്പാട് സ്വാഗതം പറഞ്ഞു. അനുസ്മരണ ചടങ്ങ് കെഎംസിസി കുവൈറ്റ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. കെ കെ കരീം, പി യു കെ. മൊയ്‌തീൻ കോയ, അജ്മൽ, ഹമീദ് ആവള, മഹമൂദ് ടി വി. ദമാം അമ്മികണ്ണാടി യൂസഫ് കുവൈറ്റ്‌ എന്നിവർ സംസാരിച്ചു.