‘ശുചിത്വതീരം കോഴിക്കോട്’ പദ്ധതിക്ക് തുടക്കം
കോഴിക്കോട് ബീച്ചിനെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള ‘ശുചിത്വതീരം കോഴിക്കോട്’ പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തിൽ തുടക്കം. ജില്ലാ നിയമസേവന അതോറിറ്റി ചെയർമാൻ സി. പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. ഒരു വർഷം നീളുന്നതാണ് ശുചീകരണയജ്‌ഞം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, നഗരത്തിലെ നാല് സ്കൂളുകളിലെ എൻഎസ്എസ് വളന്റിയർമാരായ വിദ്യാർത്ഥികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.

പ്രൊവിഡൻസ് ഹയർ സെക്കൻഡറി, പുതിയാപ്പ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി എന്നിവിടങ്ങളിലെ എൻഎസ്എസ് വളന്റിയർമാർ ശുചീകരണത്തിൽ പങ്കെടുത്തു. മലബാർ ക്രിസ്ത്യൻ കോളേജും കലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും പദ്ധതിയിൽ സഹകരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് ശുചീകരണം.
ചടങ്ങിൽ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി എം. പി. ഷൈജൽ അധ്യക്ഷത വഹിച്ചു. പദ്ധതി കോ ഓർഡിനേറ്റർ പ്രൊഫ. വർഗീസ് മാത്യു, പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിൽവി ആന്റണി, കെ. ഫസൽ എന്നിവർ സംസാരിച്ചു.
