KOYILANDY DIARY.COM

The Perfect News Portal

വീട്ടിൽ നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വർധിക്കുമെന്ന് പഠനം

നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത വർധിക്കുമെന്ന് പഠനം. മൗണ്ട് സിനായ് ഗവേഷകർ നടത്തിയ പഠനത്തിലാണ് രാസവസ്തുക്കളും പ്രമേഹവും തമ്മിലുള്ള അടുത്ത ബന്ധം കണ്ടെത്തിയത്. പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങൾ ആണ് ഇതിന് കാരമെന്നാണ് റിപ്പോർട്ടുകൾ. ടെഫ്ലോൺ പാനുകൾ, കോസ്മെറ്റിക്സ്, ഡെന്റൽ ഫ്ലോസ്, ഫു‍ഡ് റാപ്പ് തുടങ്ങിയവയിലും പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്.

പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങളും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധമാണ് ‌ഇപ്പോൾ ​ഗവേഷകൾ കണ്ടെത്തിയിരിക്കുന്നത്. അമിനോ ആസിഡ് ബയോസിന്തസിസിലും ശരീരത്തിലെ ഡ്ര​ഗ് മെറ്റബോളിസത്തിലും സംഭവിക്കുന്ന ക്രമക്കേടുകൾ മൂലമാകാം പ്രമേഹം ഉണ്ടാകുന്നതെന്നാണ് ​ഗവേഷകർ പറയുന്നത്. ഇതിലൂടെയാണ് പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നത്.

 

​ഗവേഷകർ പ്രമേഹമുള്ള 180 പേരേയും പ്രമേഹമില്ലാത്ത 180 വ്യക്തികളുടേയും ഡാറ്റ താരതമ്യപ്പെടുത്തി. തുടർന്ന് ഗവേഷകർ പിന്നീട് അവരുടെ രക്തസാമ്പിളുകളിലൂടെ രക്തത്തിൽ പോളിഫ്ലൂറോആൽക്കൈൽ പദാർത്ഥങ്ങളുടെ അളവ് പരിശോധിച്ചു. ഈ പദാർത്ഥങ്ങളുടെ അളവ് ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വർധിപ്പിക്കുന്നതായി ​ഗവേഷകർ കണ്ടെത്തി. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദാർത്ഥങ്ങളുടെ എക്സ്പോഷറുകൾ തടയേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു.

Advertisements
Share news