വയനാടിനായി അച്ചാർ വില്പന നടത്തി വിദ്യാർത്ഥികൾ

കൊയിലാണ്ടി: വയനാടിനായി അച്ചാർ വില്പന നടത്തി വിദ്യാർത്ഥികൾ. ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്കായി കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്.സി, എൻ.എസ്.എസ് വിഭാഗം വിദ്യാർത്ഥികളാണ് ‘വയനാടൊരുക്കം’ എന്ന പേരിൽ അച്ചാർ വില്പനയിലൂടെ ഫണ്ട്സമാഹരണം നടത്തുന്നത്.

നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പി.ടി.എ പ്രസിഡണ്ട് വി സുചീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. ഹരീഷ് കുമാർ, പി.പി.സുധീർ, ഉണ്ണികൃഷ്ണൻ, പ്രശാന്ത് മാസ്റ്റർ, സിന്ധു ടീച്ചർ, ലിസി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

