KOYILANDY DIARY.COM

The Perfect News Portal

യുദ്ധം നിർത്തൂ.. മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ മാർപാപ്പയുടെ അഭ്യർത്ഥന

വത്തിക്കാൻ സിറ്റി: ഗാസയിലേക്ക്‌ ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന്‌ അഭ്യർഥിച്ച്‌ ഫ്രാൻസിസ്‌ മാർപാപ്പ. അതീവഗുരുതരമായ സാഹചര്യമാണ്‌ ഗാസയിലെന്നും ജനങ്ങൾക്ക്‌ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെൻ്റ് പീറ്റേഴ്‌സ്‌ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പലസ്തീനിനും ഇസ്രയേലിലും നിരവധിയാളുകൾക്ക്‌ ജീവൻ നഷ്ടമായി. ദൈവത്തെ ഓർത്ത്‌ വെടിനിർത്തൽ പ്രഖ്യാപിക്കണം. സംഘർഷം വ്യാപിക്കുന്നത്‌ തടയാൻ ആവശ്യമായത്‌ ചെയ്യണം. മുറിവേറ്റവർക്ക്‌ ചികിത്സ എത്തിക്കണം, ബന്ദികളെ മോചിപ്പിക്കണം’ – മാർപാപ്പ ആവശ്യപ്പെട്ടു.

Share news