വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് അവസാനിപ്പിക്കണം; മാർഡാക്ക്
കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ കടന്നു പോകുന്നതിനു മറ്റു ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് കൌൺസിൽ (മാർഡാക്) ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടണമെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

പരശുരാം എക്സ്പ്രസ്സ് പാസ്സഞ്ചർ ട്രെയിനുകൾ പിടിച്ചു വെച്ചത് മൂലംകഴിഞ്ഞ ദിവസങ്ങളിൽ കുത്തി നിറച്ചു യാത്ര ചെയ്യുന്ന ലോക്കൽ കമ്പാർട്ട് മെൻറ്റിലെ പ്രായമുള്ളവരും സ്ത്രീകളും കുഴഞ്ഞു വീണു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധപ്പെട്ട എംപി മാർ നിരവധി തവണ രേഖാമൂലം ആവിശ്യപെട്ടിട്ടും അധിക ജനറൽ കൊച്ചു കൂട്ടാൻ റെയിൽവേ തയ്യാറാവുന്നില്ല.
ഇനിയും പരിഹാരം കാണുന്നില്ലങ്കിൽ ഇതിനെതിരെ മർഡാക്ക് പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മർഡാക്ക് പ്രസിഡണ്ട് എം പി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. കെ എം സുരേഷ് ബാബു, സകരിയ പള്ളിക്കണ്ടി, കെ കെ കോയ കോവൂർ, ലത്തീഫ് എന്നിവർ സംസാരിച്ചു.
