KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ഭിന്നശേഷി പുരസ്കാരം; മികച്ച ജില്ലാ പഞ്ചായത്ത് കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കോഴിക്കോടും മികച്ച നഗരസഭയായി ഏലൂരും തെരഞ്ഞെടുത്തു. വടകരയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. തൃശൂരിലെ പുന്നയൂർക്കുളവും മലപ്പുറം ജില്ലയിലെ പുൽപ്പറ്റയും മികച്ച ഗ്രാമപഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ടു. 

ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്റർ പുരസ്‌ക്കാരത്തിന് തൃശ്ശൂർ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ സാമൂഹ്യനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൽ ആൻറ് റീഹാബിലിറ്റേഷൻ (NIPMR) അർഹമായി. മികച്ച ക്ഷേമ സ്ഥാപനത്തിനുള്ള പുരസ്‌ക്കാരം തവനൂരിലെ പ്രതീക്ഷ ഭവനാണ്.

Share news