KOYILANDY DIARY.COM

The Perfect News Portal

എസ്.എസ്.എൽ.സി. പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയികളെ ആദരിച്ചു

കുറ്റ്യാടി: എസ്.എസ്.എൽ.സി. പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള ഉദ്ഘാടനം ചെയ്യു. വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെ തിരിച്ചറിഞ്ഞാൽ മാത്രമേ സമസ്ത മേഖലയിലും വിജയിക്കാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ് പ്രസിഡൻ്റ് വി.എസ്‌ എച്ച് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
ഹാരിസ് മുറിച്ചാണ്ടി, എം.പി. ഷാജഹാൻ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ആയിഷ, ബ്ലോക്ക് മെമ്പർ മൊയ്‌തു, എം.എം മുഹമ്മദ്, മൻസൂർ എടവലത്ത്, ടി കെ മൊയ്തു നജ്‌മുന്നീസ സി.എം. ബീവിസുമ എന്നിവർ പ്രസംഗിച്ചു വി. ഹനീഫ് സ്വാഗതവും തേക്കിണിയില്ലത്ത് കുഞ്ഞബ്ദുള നന്ദിയും പറഞ്ഞു
Share news