KOYILANDY DIARY.COM

The Perfect News Portal

“വസന്തകാല പറവകൾ” കഥാ സമാഹാരം പ്രകാശനം ചെയ്തു

പൂനൂർ: കവയത്രിയും കഥാകൃത്തുമായ ഉഷ സി നമ്പ്യാരുടെ “വസന്തകാല പറവകൾ” പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ പ്രകാശനം ചെയ്തു. കവിയത്രി നവീന സുഭാഷ് ഏറ്റുവാങ്ങി. രാജശ്രീ മേനോൻ ഗോപിനാഥിന് കോപ്പി നൽകി കൊണ്ട് പ്രിൻസിപ്പൽ ശ്രീകുമാർ പി.എം ആദ്യ വില്പന നടത്തി. സാഹിത്യ പബ്ലിക്കേഷൻസ് എഡിറ്റർ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി. 
പൂനൂർ അൽ സഹ്റ കിഡ്സ് ഗാർഡനിൽ ഷാജി സുന്ദറിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഇളമന ഹരിദാസ്, അഡ്വ. ടി.പി.എ നസീർ, രശ്മി നിഷാദ്, ഷഫീഖ് കാന്തപുരം, സുരേന്ദ്ര ഘോഷ് പി. പള്ളിക്കര, പ്രകാശൻ വെള്ളിയൂർ ,മാധവൻ  പയമ്പ്രഎന്നിവർ സംസാരിച്ചു .ഇശാഅത്ത് പബ്ലിക് സ്കൂൾ അധ്യാപകൻ പവിത്രൻ കെ.സ്വാഗതവും, ഗ്രന്ഥകർത്താവ് ഉഷ സി നമ്പ്യാർ മറുമൊഴിയും രേഖപ്പെടുത്തി.
Share news