പി കെ സുധീറിന്റെ ‘മേഘമല’യുടെ കവർ പ്രകാശനം സ്പീക്കർ എഎൻ ഷംസീർ നിർവ്വഹിച്ചു

പി കെ സുധീർ രചിച്ച് സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്ന മേഘമല എന്ന നോവലിന്റെ കവർ പ്രകാശനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു. കേരള സർവ്വകലശാല സിന്റിക്കേറ്റ് അംഗം ജി മുരളീധരൻ കവർ ഏറ്റുവാങ്ങി. സൈന്ധവ ബുക്സ് ഡയറക്ടർ കെ ജി അജിത് കുമാർ, ഗ്രന്ഥകാരൻ പി കെ സുധീർ, മനു എസ് ദാസ്, ആർ വൈശാഖ്, ജി സുമേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. മെയ് മാസം 2-ാം ആഴ്ചയിൽ നോവൽ പ്രസിദ്ധീകരിക്കും.

തലസ്ഥാനത്തു നിന്ന് ഒരു കുടുബം മേഘമലയിൽ എത്തുന്നതാണ് കഥാ സന്ദർഭം. അവിടെ നേരിടേണ്ടി വന്ന ദുരന്തത്തിൽ നിന്ന് പോലീസിന് ലഭിക്കുന്നത് ഒരു കൊലപാതകിയുടെ വിവരങ്ങളാണ്. ആദ്യാവസാനം വായനകാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു കുറ്റാന്വേഷണ ഫിക്ഷനാണിത്. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാവുന്ന ലളിതമായ ശൈലിയിൽ എഴുതിയ നോവലാണ് മേഘമല.

