ശിശുക്ഷേമ സമിതിയുടെ മാധ്യമ സാഹിത്യ അവാർഡ് സ്‌പീക്കർ എ എൻ ഷംസീർ വിതരണം ചെയ്‌തു
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ 2016, 2022 വർഷങ്ങളിലെ മാധ്യമ സാഹിത്യ അവാർഡും ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള മാധ്യമ അവാർഡുകളും സ്‌പീക്കർ എ എൻ ഷംസീർ വിതരണം ചെയ്‌തു.

ദേശാഭിമാനി ചീഫ് സബ് എഡിറ്റർ റഷീദ് ആനപ്പുറം 2022ലെ മികച്ച പത്രവാർത്തയ്‌ക്കുള്ള എൻ നരേന്ദ്രൻ സ്മാരക അവാർഡും, ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മനുവിശ്വനാഥ് 2016ലെ മികച്ച വാർത്താചിത്രത്തിനുള്ള വിക്ടർ ജോർജ് സ്‌മാരക പുരസ്‌കാരവും ഏറ്റുവാങ്ങി.

ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയ്‌ക്കും വാർത്താചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ ഷിബിൻ ചെറുകരയ്‌ക്കും കൈമാറി. വി ജോയി എംഎൽഎ അധ്യക്ഷനായി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി, ട്രഷറർ കെ ജയപാൽ, ജോയിന്റ് സെക്രട്ടറി മീരാ ദർശക്, എം കെ പശുപതി, ഒ എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

