KOYILANDY DIARY.COM

The Perfect News Portal

ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ

ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഹെൻറിച്ച് ക്ലാസൻ. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ട്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളായ ഹെൻറിച്ച് ക്ലാസൻ അവസാന 4 വർഷത്തിനിടെ 4 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. ടെസ്റ്റിൽ 104 റണ്‍സാണ് 32 കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം വെസ്റ്റ് ഇൻഡീസിനെതിരെയാണ് അവസാനമായി കളിച്ചത്.

 

‘ഉറക്കമില്ലാത്ത പല രാത്രികൾക്ക് ശേഷം, റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. തീരുമാനമെടുക്കാൻ വളരെ ബുദ്ധിമുട്ടി, ഗെയിമിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റാണ്’-ക്ലാസൻ പറഞ്ഞു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസെന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ക്ലാസൻ 46 ശരാശരിയിൽ 5347 റൺസ് നേടിയിട്ടുണ്ട്. തന്റെ കരിയറിൽ 12 സെഞ്ച്വറികളും 24 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

Advertisements
Share news
error: Content is protected !!