KOYILANDY DIARY

The Perfect News Portal

ദമാമിൽ ട്രിപ ഒരുങ്ങി; കലാവിരുന്ന് സ്റ്റാർ നൈറ്റ് 2024 വെള്ളിയാഴ്ച

ദമാമിൽ ട്രിപ ഒരുങ്ങി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ 11 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയാണ് ‘ട്രിപ’. ഇപ്പോഴിതാ പതിനൊന്നാം വർഷികത്തോട് അനുബന്ധിച്ച് സ്റ്റാർ നൈറ്റ് 2024 എന്ന പേരിൽ കലാവിരുനിന്നായി ഒരുങ്ങുകയാണ്.

വെള്ളിയാഴ്ച അൽ ഖോബാർ ” ദഹ്റാൻ ഡോഡിലെ ഹോളിഡേ ഇന്നിൽ അരങ്ങേറുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, നാരായണി ഗോപൻ, അതുൽ നറുകര എന്നിവരും ഫ്‌ളവേഴ്‌സ് TV കോമഡി താരങ്ങളായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സൗമ്യ ഭാഗ്യാൻപിള്ള എന്നിവരും ഇൻസ്ട്രമെന്റൽ ഫ്യൂഷൻ ഒരുക്കാനായി ചെമ്മീൻ ബാൻഡിലുടെ പ്രശസ്തരായ നിധിൻ രാജ്, സജീവ് ജോബ് എന്നിവരും അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു .

ER ഈവൻറ്റിൻറ്റെ സഹായത്താൽ GEA യുടെ അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാസ്സിലൂടെ പരിപാടിക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ ഷോയിലേക്കെത്തുന്ന എല്ലാവർക്കും കലാപരിപാടികൾ സുഗമമായി കാണാനും ആസ്വദിക്കാനുമുള്ള അവസരം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു . മുൻകാലങ്ങളിൽ ദമ്മാമിലെ കലാസ്നേഹികൾ നൽകിയ പ്രോത്സാഹനവും സഹകരണവുമാണ് ട്രിപ്പയുടെ വിജയമെന്നും സ്റ്റാർ നൈറ്റ് 2024 ലും തുടർന്നും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

Advertisements

 

ട്രിപ പ്രസിഡണ്ട് മണ്ണറ സുരേഷിൻറ്റെ അധ്യക്ഷതയിൽ നടത്തിയ പത്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സബിൻ മുഹമ്മദ് സ്വാഗതം പറയുകയും പ്രോഗ്രാം കൺവീനർ രഞ്ജു രാജ് പ്രോഗ്രാമിൻറ്റെ വിശദ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. രക്ഷാധികാരി അബ്ദുൽ സലാം, ട്രഷറർ അരുൺ രവീന്ദ്രൻ, വനിതാ വേദി പ്രസിഡണ്ട് നിമ്മി സുരേഷ്, സെക്രട്ടറി ജെസ്സി നിസ്സാം, ട്രഷറർ ദേവി രഞ്ജു ER ഇവൻറ് മാനേജ്‌മന്റ് പ്രതിനിധി താജ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.