കൊയിലാണ്ടി നഗരസഭയിലെ ലൈബ്രറികൾക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ നഗരസഭയിലെ അംഗീകൃത ഗ്രന്ഥശാലകൾക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷനായി. നിർവ്വഹണ ഉദ്യോഗസ്ഥ ശ്രീമതി ലൈജു പദ്ധതി വിശദീകരിച്ചു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, എ അസീസ് മാസ്റ്റർ, ലൈബ്രറി മേഖലാ സമിതി കൺവീനർ മോഹനൻ നടുവത്തൂർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും രമേശൻ വലിയാട്ടിൽ നന്ദിയും പറഞ്ഞു.
