വടകര ജില്ല ആശുപത്രി സമരത്തിന് ഐക്യദാർഢ്യം
കൊയിലാണ്ടി: വടകര ജില്ല ആശുപത്രി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് KGHDSEU (CITU) കൊയിലാണ്ടി ബ്രാഞ്ചിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.പി ലെജിഷ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എ. കെ ലീന, KGHDSEU (CITU) ഏരിയാ കമ്മിറ്റി മെമ്പർ ഷൈജു എ കെ, ഷൈമ പി.കെ ഷിജി എ. കെ എന്നിവർ പ്രതിഷേധ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
