ഖരമാലിന്യ പരിപാലന ചട്ടം: ജനപ്രതിനിധികള്‍ക്കുള്ള പരീശീലനം സെപ്റ്റംബര്‍ മൂന്ന് മുതല്‍
.
കോഴിക്കോട്: ‘ഖരമാലിന്യ പരിപാലന ചട്ടം 2026’ പ്രകാരമുള്ള ഉത്തരവാദിത്തങ്ങളും നിയമ നടപടികളും വിശദീകരിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാലകള്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ 16 വരെ ബ്ലോക്ക് തലത്തില്‍ നടക്കും. കിലയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനത്തില്‍ 1,560 പേരാണ് പങ്കാളികളാവുക. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് കോഴിക്കോട് ബ്ലോക്കില്‍ തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷും വടകരയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും കോട്ടയില്‍ രാധാകൃഷ്ണനും നിര്‍വഹിക്കും.

പരിശീലനത്തിന് മുന്നോടിയായി ഡിപിസി ഹാളില്‍ ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ യോഗം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ മാടഞ്ചേരി സത്യനാഥന്‍, അസി. ഡയറക്ടര്‍മാരായ വി സുപിന്‍, മനോജ്, മുഹമ്മദ് ഇര്‍ഷാദ്, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന്‍ അസി. കോ ഓഡിനേറ്റര്‍ സരിത്ത്, ജില്ലാ എംപവര്‍മെന്‍് ഓഫീസര്‍ ഡോ. പ്രിയ എന്നിവര്‍ സംസാരിച്ചു.



