ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
.
കോഴിക്കോട്: ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2025-26 അധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍/എ പ്ലസ് ലഭിച്ചവരും സിബിഎസ്ഇ/ഐസിഎസ്ഇ സ്ട്രീമുകളില്‍ 90 ശതമാനത്തിന് മുകളില്‍ അഗ്രഗേറ്റ് മാര്‍ക്ക് (അഡീഷണല്‍ വിഷയം ഒഴികെ) ലഭിച്ചവരുമായ വിമുക്തഭടന്മാരുടെ മക്കളില്‍നിന്ന് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. serviceonline.gov.in/kerala മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാമെണ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.



