KOYILANDY DIARY

The Perfect News Portal

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് പുനരാരംഭിച്ചു.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് പുനരാരംഭിച്ചു. അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം മസ്റ്ററിംഗ് ചെയ്യാൻ അനുമതി നൽകിയതിനെതിരെ ചില സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി മസ്റ്ററിം തടസ്സപ്പെട്ട് കിടക്കുകയായിരുന്നു.  25.04.2023 ൽ ഹൈക്കോടതിയുടെ ഇടക്കല ഉത്തരവിലാണ്  12.05.2023 വരെ മസ്റ്ററിംഗ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. സ്റ്റേ നീങ്ങിയതോടെയാണ് വീണ്ടും മസ്റ്ററിംഗ് ആരംഭിച്ചത്.

ജൂൺ 30നുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സമയം ഇനിയും നീട്ടി നൽകും എന്ന പ്രതീക്ഷയാണുള്ളത്.  അക്ഷയകേന്ദ്രങ്ങളെ സംരക്ഷിക്കാനാണു മസ്റ്ററിങ്, അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം നൽകിയതെന്നാണ് പരാതിക്കാരുടെ അക്ഷേപം. 2500 ൽ താഴെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് അനുമതി നൽക്കുക വഴി വയോജനങളുടെ ബുദ്ധിമുട്ടുകളെ ബോധപൂർവം നിസാരവൽക്കരിക്കുകയാണ് സർക്കാർ എന്നാണ് സ്വകാര്യ ഓൺലൈൻകാരുടെ പരാതി.

Advertisements