KOYILANDY DIARY

The Perfect News Portal

റോഡിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു വച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

റോഡിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു വച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരക്കാര്‍ അപകടകരമായ അഭ്യാസമാണ് കാണിക്കുന്നതെന്നും പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓര്‍മിപ്പിക്കുന്നു എന്നുമാണ് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്.

ഹെല്‍മറ്റ് ശരിയായ രീതിയില്‍ ധരിക്കാത്തവര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറിവില്ലായ്മയുടെ കിരീടങ്ങള്‍. Ignorance, the root and stem of all evil. ‘Plato’. അജ്ഞത നിഷേധാത്മകമായ പ്രവര്‍ത്തികളിലേക്കും പ്രത്യാഘാതങ്ങളിലേക്കും നയിച്ചേക്കാം, അത് തനിക്കും സമൂഹത്തിനും എതിരായ കുറ്റകൃത്യമായി കണക്കാക്കണം.

ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മുല്ലപ്പൂ ചൂടുന്ന പോലെ തലയില്‍ ഹെല്‍മെറ്റ് എടുത്ത് തിരിച്ചു വച്ച് യാത്ര ചെയ്യുന്നവരും തലക്കേല്‍ക്കുന്ന ആഘാതം ചെറുക്കുന്ന ഇ പി എസ് ഫോം ഇല്ലാത്ത ചിരട്ട പോലത്തെ ഹെല്‍മറ്റുകളും മറ്റും ധരിക്കുന്നവര്‍ സ്വയം വഞ്ചന ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ തീര്‍ത്തും തെറ്റായ സന്ദേശ വാഹകര്‍ കൂടിയാണ്. ഇങ്ങനെ ചെയ്യുന്ന രക്ഷിതാക്കള്‍ സ്വന്തം മക്കള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്?.

Advertisements

താടി ഭാഗങ്ങള്‍ അടക്കം പൂര്‍ണ്ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണ്ണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കുക മാത്രമല്ല ഒരു വിരല്‍ കടക്കാവുന്ന ഗ്യാപ്പില്‍ ചിന്‍സ് സ്ട്രാപ്പ് മുറുക്കി ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മാത്രമേ അത് യാത്രകളില്‍ തലയ്ക്ക് സംരക്ഷണം നല്‍കൂ.