സ്നേഹതീരം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

കാപ്പാട്: സ്നേഹതീരം ഓഡിറ്റോറിയം പരിസ്ഥിതി പ്രവർത്തകൻ പി വി നാസർ ഉദ്ഘാടനം ചെയ്തു. കനിവ് സ്നേഹ തീരത്തിനു ചേമഞ്ചേരി അബുദാബി മുസ്ലീം അസോസിയേഷനാണ് ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്. പ്രസിഡണ്ട് പി പി ജലീൽ അധ്യക്ഷത വഹിച്ചു. സി എം എ പ്രസിഡണ്ടിൽ നിന്ന് കനിവ് ആക്റ്റിങ്ങ് ചെയർമാൻ പി പി അഷറഫ് താക്കോൽ ഏറ്റുവാങ്ങി. ഐ കെ ഗ്രൂപ്പ് ഓഡിറ്റോറിയത്തിന് നൽകിയ ഫർണിച്ചർ, മൈക് സെറ്റ് ഫണ്ട് ഇമ്പിച്ചി അഹമ്മദ് ഹാജി കല്ലിൽ ഇസ്സത്ത് കാദർ എന്നിവരിൽനിന്നും സ്നേഹ തീരം ജനറൽ സെക്രട്ടറി ബഷീർ പാടത്തൊടി ഏറ്റു വാങ്ങി.

മെഡിക്കൽ കോളേജ് കനിവ് ചെയർമാൻ വി പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്തീൻകോയ വാർഡ് മെമ്പർ അബ്ദുള്ളക്കോയ വലിയാണ്ടി, ഡോ. എൻ കെ ഹമീദ്, വി എ ആലിക്കുഞ്ഞി, പി പി അബ്ദുൾ ലത്തീഫ്, അബ്ദുല്ലകോയ കണ്ണങ്കടവ്. എന്നിവർ സംസാരിച്ചു. സി എം എ ജനറൽ സെക്രട്ടറി ഇബ്ന് റംസീർ സ്വാഗതവും പി എൻ ഉമ്മർ നന്ദിയും പറഞ്ഞു.
