സ്നേഹസ്ഥലി – ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: സ്നേഹസ്ഥലി – ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന ക്ലബ് ഓഫീസ് തിരുവങ്ങൂർ പകൽ വീട്ടിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സ്നേഹസ്ഥലിയുടെ സെക്രട്ടറി ടി വി ചന്ദ്രഹാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാതിഥി ആയിരുന്നു.

ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ഗ്രാമ പഞ്ചായത്തംഗം ഷബ്ന ഉമ്മാരിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു സ്നേഹസ്ഥലി പ്രസിഡണ്ട് ടി കെ ദാമോദരൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ ആർ നന്ദിയും പറഞ്ഞു.

