KOYILANDY DIARY

The Perfect News Portal

താലൂക്കാശുപത്രിയിലെ 108 ആംബുലൻസിൽനിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ 108 ആംബുലൻസിൽനിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നു ഉച്ചയ്ക്ക് 3-25 ഓടെയാണ് സംഭവം. സർവ്വീസ് കഴിഞ്ഞ് ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നാണ് പുക ഉയരുന്നത് ആoബുലൻസ് ഡ്രൈവർമാരുടെയും, ആശുപത്രി ജീവനക്കാരുടെയും ശ്രദ്ധയിൽപെട്ടത്.

ഉടൻ തന്നെ അവർ ആംബുലൻസിൻ്റെ ഡോർ തുറന്ന് പരിശോധിച്ചു. അഗ്നി രക്ഷാ സേനയും എത്തിയിരുന്നു. ആംബുലൻസിലെ ഇൻവെൾട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് പുക ഉയരാൻ കാരണമെന്ന് സംശയിക്കുന്നു.