KOYILANDY DIARY.COM

The Perfect News Portal

സ്കിൽ ഡെവലപ്പ്മെൻ്റ് ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ബ്രോഷർ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട് സതി കിഴക്കയിലിന് നൽകി പ്രകാശനം ചെയ്തു. പന്തലായനി ബ്ലോക്ക് പ്രൊജക്റ്റ്‌ കോർഡിനേറ്റർ മധുസൂദനൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിനീഷ്,

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെടിഎം കോയ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക്‌ മെമ്പർ ജുബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, ചേമഞ്ചേരി വാർഡ് മെമ്പർ ശിവദാസൻ, SDC കോഡിനേറ്റർമാർ ജാൻവി കെ. സത്യൻ, ഹെന്ന ഉനൈസ് എന്നിവർ പങ്കെടുത്തു. 

Share news