KOYILANDY DIARY.COM

The Perfect News Portal

സന്നിധാനത്ത്‌ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികന്‍ ശിവമണി

ശബരിമല: സന്നിധാനത്ത്‌ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികന്‍ ശിവമണി. കൂടെ താളം പിടിച്ച്‌ മകൾ മിലാന. സംഗീതത്തിലലിഞ്ഞ്‌ തീര്‍ത്ഥാടകരും. സന്നിധാനത്ത് ശ്രീശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു ശിവമണിയുടെ പരിപാടി. ശിവമണിക്ക് കൂട്ടിന് ഗായകന്‍ സുധീപ് കുമാറും കീബോര്‍ഡുമായി പ്രകാശ് ഉള്ളിയേരിയും ഉണ്ടായിരുന്നു.

കന്നി മാളികപ്പുറമായ മകളുടെ ആദ്യ വേദിയാണ് സന്നിധാനത്തിലേതെന്ന് ശിവമണി പറഞ്ഞു. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദര്‍ശനം നടത്തുന്നു. പുതിയതായി വാങ്ങിയ ഓട്ടോഡ്രം എന്ന വാദ്യോപകരണത്തിന്റെ തുടക്കവും സന്നിധാനത്തുനിന്നുതന്നെ.

Share news