ശിവഗിരി തീർത്ഥാടന ദിവ്യ ജ്യോതി പ്രയാണത്തിന് സ്വീകരണം നൽകി
കൊയിലാണ്ടി: 91-ാം മത് ശിവഗിരി തീർത്ഥാടന ദിവ്യ ജ്യോതി പ്രയാണത്തിന് എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ സ്വീകരണം നൽകി. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ദിവ്യജ്യോതി പ്രയാണത്തിന് പ്രൗഢഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ഓഫീസ് പരിസരത്ത് ചേർന്ന സ്വീകരണ സമ്മേളനം കൊയിലാണ്ടി യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു.

ബോർഡ് അംഗം കെ കെ ശ്രീധരൻ, വൈസ് പ്രസിഡണ്ട് വി.കെ സുരേന്ദ്രൻ, കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെ പുറത്ത്, ഒ. ചോയിക്കുട്ടി, കുഞ്ഞി കൃഷ്ണൻ, പി വി പുഷ്പൻ, സന്തോഷ് കെ വി, ശാഖാ ഭാരവാഹികളായ സതീശൻ കെ കെ, യൂത്ത് മൂവ്മെൻ്റ് വൈസ് പ്രസിഡണ്ട് സുരഭി സിതേഷ്, ആശാ ദേവി എന്നിവർ സംസാരിച്ചു.
