KOYILANDY DIARY.COM

The Perfect News Portal

UDF കൺവീനർ അടൂർ പ്രകാശ് എം പിയെ എസ്ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണ മോഷണക്കേസില്‍ അടൂർ പ്രകാശ് എം പിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പോറ്റിയിൽ നിന്നും സഹായി രമേഷ് റാവുവിൽ നിന്നും അടൂർ പ്രകാശ് സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും അടൂർ പ്രകാശ് പോറ്റിയുടെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നതായി അയൽവാസി വെളിപ്പെടുത്തൽ നടത്തിയിരുന്നു.

ഇരുവരും കേരളത്തിന് അകത്തും പുറത്തും വെച്ച് നിരവധി തവണ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങളിൽ ശബരിമലയിൽ നിന്ന് സ്വർണ്ണം കൊണ്ടു പോയ പോറ്റിയുടെ സഹായി രമേഷ് റാവുവുമുണ്ടായിരുന്നു. പോറ്റിയിൽ നിന്നും സഹായി രമേഷ് റാവുവിൽ നിന്നും അടൂർ പ്രകാശ് സമ്മാനങ്ങൾ സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

അതേസമയം, ശബരിമല സ്വർണ്ണമോഷണ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിലിന് പുറത്തിറങ്ങിയിരുന്നു. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിന് പുറത്തിറങ്ങിയിരുന്നു. കർശന വ്യവസ്ഥകളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

Advertisements
Share news