KOYILANDY DIARY.COM

The Perfect News Portal

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേയ്ക്ക് മാലിന്യം തള്ളിയതിന് ഗായകൻ എം ജി ശ്രീകുമാറിന് പിഴ വിധിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്താണ് 25,000 രൂപ പിഴ വിധിച്ചത്. എം ജി ശ്രീകുമാർ പണമടച്ച് പിഴയൊടുക്കിയതായി പഞ്ചായത്തധികൃതർ സ്ഥിരീകരിച്ചു. എം ജി ശ്രീകുമാറിൻ്റെ വീട്ടിൽ നിന്നും മാലിന്യം കായലിലേയ്ക്ക് തള്ളുന്നു എന്ന തരത്തിൽ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചിരുന്നു.

ഒരു വിനോദസഞ്ചാരിയാണ് മാലിന്യം കായലിലേക്ക് തള്ളുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി എം ബി രാജേഷ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് വീഡിയോയും ചിത്രീകരിച്ച സ്ഥലവും സമയവും പരിശോധിച്ചാണ് മുളവുകാട് പഞ്ചായത്തധികൃതർ എം ജി ശ്രീകുമാറിന് നോട്ടീസ് നൽകിയത്.

Share news