KOYILANDY DIARY

The Perfect News Portal

‘അഭയം’ ചേമഞ്ചേരിയിൽ രജത ജൂബിലി ദീപം തെളിഞ്ഞു

കൊയിലാണ്ടി: കാരുണ്യത്തിൻ്റെ ഉദയമായി 1999ൽ രൂപീകൃതമായ അഭയം ചേമഞ്ചേരി രജത ജൂബിലി ആഘോഷം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെയും അവരുടെ രക്ഷിതാക്കളുടെയും ആശ്രയമാണ് അഭയം. പൂക്കാട് അഭയം സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ഡോ.എം.കെ. കൃപാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാടഞ്ചേരി സത്യനാഥൻ പിന്നിട്ട 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനുള്ള അനുമോദനം സമർപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി. ശിവാനന്ദൻ, സിന്ധു സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ
വി.പി.ഭാസ്കരൻ, ടി.കെ. ചന്ദ്രൻ, എസ്. സുനിൽ മോഹൻ, രാമചന്ദ്രൻ കുയ്യാണ്ടി, ആവണേരി ശങ്കരൻ എന്നിവർ സംസാരിച്ചു.
Advertisements
അഭയം പ്രസിഡണ്ട് എം.സി. മമ്മത് കോയ സ്വാഗതവും ഡോ: എൻ.വി. സദാനന്ദൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ അംഗീകാരം നേടിയ ശിവദാസ് ചേമഞ്ചേരി, കരിയാട്ട് കുഞ്ഞിം ബാലൻ, കെ.പി. ഉണ്ണിഗോപാലൻ, ബിനേഷ് ചേമഞ്ചേരി, കെ.കെ. അശോകൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. അഭയത്തിൻ്റെ ആരംഭം തൊട്ട് സമർപ്പിത പ്രവർത്തനങ്ങൾ നടത്തിയ ഇ.ഗംഗാധരൻ നായർ, കോട്ട് ബാലൻ നായർ, എൻ.കെ.കെ. മാരാർ, വി. നാരായണൻ, കെ. ബാലകൃഷ്ണൻ നായർ, എം. അഹമ്മദ് കോയ ടീച്ചർ, കരകൗശല വിദഗ്ദൻ ബാബു കൊളപ്പുള്ളി. പെരുവട്ടൂർ, എന്നിവർക്ക് സ്നേഹാദരങ്ങൾ നൽകി.