KOYILANDY DIARY.COM

The Perfect News Portal

നടിക്കെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്

തിരുവനന്തപുരം: തനിക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച യുവനടിക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടകളുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് സിദ്ദിഖിന്റെ പരാതി. നടി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികമായി ഉപദ്രവിച്ചിട്ടില്ല.

മാതാപിതാക്കൾക്കൊപ്പമല്ലാതെ രേവതി സമ്പത്തിനെ കണ്ടിട്ടില്ലെന്നും സിദ്ദിഖ് പരാതിയിൽ അവകാശപ്പെടുന്നു. സിദ്ദിഖ് തന്നെ ലൈം​ഗികമായി ഉപദ്രവിച്ചെന്ന് നടി രേവതി സമ്പത്താണ് വെളിപ്പെടുത്തിയത്. നടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വച്ചിരുന്നു. 

Share news